ആകാശ വീഥിയില്‍ കൊച്ചിമെട്രോ ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോ യാഥാര്‍ഥ്യമായി .കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നാട മുറിച്ച് പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മെട്രോമാന്‍ ഇ ശ്രീധരന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റൊ,ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മെട്രോയുടെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രധാനമന്ത്രിയും സംഘവും പാലാരിവട്ടത്ത് നിന്ന് പത്തടിപാലത്തേയ്ക്ക് മെട്രോയില്‍ സഞ്ചരിച്ചു. തുടര്‍ന്ന് പത്തടിപ്പാലത്ത് നിന്ന് തിരിച്ച് കലൂരില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വേദിയില്‍ ഔദ്യോഗിക പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് കുമ്മനം രാജശേഖരനും മോദിക്കൊപ്പം.