മലയാളത്തില്‍ തുടങ്ങി മലയാളിയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; കൊച്ചി മെട്രോ കേരളത്തിനു സമര്‍പ്പിച്ചു

മലയാളത്തില്‍ തുടങ്ങി മലയാളിയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ കേരളത്തിനു സമര്‍പ്പിച്ചു. മെട്രൊയുടെ ഉദ്ഘാടനം നാട മുറിച്ച് പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത്.

പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മെട്രൊയുടെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു. നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. രാവിലെ 10.15ന് ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഞായറാഴ്ച അംഗീകൃത വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി കെഎംആര്‍എല്‍ ഒരുക്കുന്ന സ്‌നേഹയാത്ര. മെട്രൊയുടെ ശിലാസ്ഥാപന ചടങ്ങില്‍ വിതരണം ചെയ്ത ടിക്കറ്റുളളവര്‍ക്ക് ഞായറാഴ്ച വൈകിട്ട് നാലുമുതല്‍ ആറുവരെ യാത്രയ്ക്ക് അവസരമുണ്ട്. ഇവര്‍ക്ക് പാലാരിവട്ടം, കളമശേരി, ആലുവ എന്നിവിടങ്ങളില്‍നിന്ന് ട്രെയിനില്‍ കയറാം. തിങ്കളാഴ്ച മുതല്‍ രാവിലെ ആറിന് പാലാരിവട്ടത്തുനിന്നും ആലുവയില്‍ നിന്നും ഒരേ സമയം സര്‍വീസ് തുടങ്ങും. രാത്രി പത്തിന് അവസാനിക്കു0