ബീഫില്ലേ കല്ല്യാണവും വേണ്ട; കല്ല്യാണത്തില്‍ നിന്ന് വരന്റെ വീട്ടുകാര്‍ പിന്മാറിയതിങ്ങനെ
ബീഫ് വിളമ്പിയില്ല അതില്‍ പ്രതിഷേധിച്ച് വിവാഹം വേണ്ടെന്നു വച്ച് വരന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. ബീഫ് വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിവാഹം മുടങ്ങിയത്. വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയ വിഭവങ്ങളില്‍ നിന്ന് ബീഫൊഴിവാക്കിയതാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
വിഭവങ്ങളുടെ കൂട്ടത്തില്‍ ബീഫ് വേണമെന്ന് വരന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇത് കൂടാതെ സ്ത്രീധനമായി കാര്‍ വേണമെന്നും വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.നിങ്ങള്‍ ചടങ്ങിനെത്തിയവര്‍ക്ക് ബീഫ് കഴിക്കാനുള്ള സൗകര്യം ഉണ്ടാക്കു അല്ലാത്ത പക്ഷം വിവാഹം മുടങ്ങുമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ പക്ഷം ബീഫ് വിളമ്പണമെന്ന് ആവശ്യവും സ്ത്രീധനമായി കാറു വേണമെന്ന ആവശ്യവും നിരസിച്ചതിനെ തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്.