പുതുവൈപ്പിന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കുന്നു മുഖ്യമന്ത്രി ഇടപെടും; നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍
എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് പുതുവൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
അതേസമയം 124 ദിവസമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി ഇടപെടും എന്നാണ് ഇന്ന് അറിയിച്ചത്. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
അതേ സമയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കുന്നുവെന്ന് ഐഒസി അധികൃതര്‍ അറിയിച്ചതായി മന്ത്രി എസ് ശര്‍മ്മഅറിയിച്ചു. നേരത്തെ പോലീസ് നടപടിയില്‍ ശര്‍മ്മ വലിയ രീതിയില്‍ പ്രതികരിച്ചിരുന്നു.