ട്രയല്‍ റണ്ണില്‍ സിപിഎം ജില്ലാ സെക്രട്ടറി പോയില്ലേ; കടകംപള്ളിയുടെ നാവെവിടെ പോയിരുന്നെന്നും കുമ്മനം
കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണില്‍ മുഖ്യമന്ത്രിയോടൊപ്പം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി യത്രചെയ്തപ്പോള് കടംകംപള്ളി സുരേന്ദ്രന്റെ നാവെവിടെ പോയിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തന്റെഎഫ്.ബി പേജിലൂടെയാണ് കുമ്മനം രംരത്തെത്തിയിരിക്കുന്നത്.
വിവാദമുണ്ടാക്കി ജനശ്രദ്ധപിടിച്ചു പറ്റാനുള്ള ഹീനമായ ശ്രമമം വിലപ്പോവില്ലെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാനമന്ത്രിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കേരളത്തില്‍ വരുമ്പോള്‍ ആ രാര്ട്ടിയുടെ സംസ്ഥാന അധ്യക്ഷനും കൂടെ യാത്രചെയ്യുന്നതില്‍ എന്താണ് തെറ്റെന്നും കുമ്മനം ചോദിക്കുന്നു.
എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം