പുതുവൈപ്പിന്‍ ഐഒസി പ്ലാന്‍റ്; പോലീസ് രാജിനെതിരെ ആഞ്ഞടിച്ച് മന്ത്രി ശര്‍മ്മ
പുതുവൈപ്പിന്‍ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായ പോലീസ് ഭീകരതയെ തള്ളി മുന്‍ മന്ത്രിയും എം.എല്‍.എയുമായ എസ്. ശര്‍മ്മ രംഗത്ത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ശരിയല്ലെന്നു പറഞ്ഞ അദ്ദേഹം ബലപ്രയോഗം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ഇത്തരം സമരങ്ങളെന്നും വ്യക്തമാക്കി.
നേരത്തെയും സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ എസ്. ശര്‍മ്മ രംഗത്തുവന്നിരുന്നു. പൊലീസ് നടപടിയെ കാടത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഇന്ന് വീണ്ടും പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ട സാഹചര്യത്തിലാണ് ഈ രീതിയിലല്ല ജനകീയ സമരത്തെ നേരിടേണ്ടതെന്നു പറഞ്ഞുകൊണ്ട് സര്‍ക്കാറിനെ തിരുത്തി ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്.