ജാമ്യം വേണ്ട; പോലീസ് നരനായാട്ടു നടത്തുമ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും സമരക്കാര്‍
പുതുവൈപ്പിനിലെ പ്രക്ഷോഭത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത 80 പേര്‍ക്കും കോടതി ജാമ്യംഅനുവദിച്ചു. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമരക്കാര്‍ ആരും തന്നെ തന്നെ ജാമ്യം എടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സമരക്കാരെ റിമാന്‍ഡ് ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. പത്ത് മിനിറ്റിനുള്ളില്‍ കോടതി പരിസരം വിട്ട് പോകണമെന്നും കോടതി നിര്‍ദേശം നല്‍കി. പോലീസ് നടത്തിയ ക്രൂര മര്‍ദനമടക്കമുള്ള കാര്യങ്ങള്‍ സമരക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ജാമ്യം വേണ്ടെന്നും തങ്ങളെ റിമാന്‍ഡില്‍ വിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പോലീസ് നരനായാട്ട് നടക്കുമ്പോള്‍ നാട്ടിലേക്ക് പോകേണ്ട എന്ന് സമരക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഫൈന്‍ അടച്ച് ഒഴിവാക്കേണ്ട നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. സമരക്കാര്‍ പിരിഞ്ഞ് പോയെന്ന് ഉറപ്പ് വരുത്തി കോടതി പൂട്ടണമെന്നും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകനെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സമരക്കാര്‍ തന്നെ നേരിട്ട് കോടതിയില്‍ വാദിക്കുകയായിരുന്നു. സമരക്കാരുടെ ഭാഗം കേട്ട കോടതി പൊലീസിനോട് ലാത്തി ചാര്‍ജ് അടക്കമുള്ള അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.