ഹിറ്റടിച്ച് മത്സ്യ വില്‍പ്പന; ക്രൂരത മത്സ്യത്തിന്റെ പഴക്കം അറിയാതിരിക്കാനും ഈച്ച ശല്ല്യത്തിനും

മത്സ്യത്തിലെ പഴക്കമറിയാതിരിക്കാനും ഈച്ച ശല്ല്യത്തില്‍ നിന്നും രക്ഷ നേടാനും പച്ചമീന്‍ വില്പ്പനക്കാരന്‍ സമൂഹത്തിനോടു ചെയ്യുന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തെ മുനമ്പം എന്ന കടയിലെ വില്‍പ്പനക്കാരന്‍ മത്സ്യത്തില്‍ കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്ന ‘ഹിറ്റ്‘ തളിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹിറ്റില്‍ അടങ്ങിയിരിക്കുന്ന പൈരിത്രിന്‍ എന്ന ഓര്‍ഗാനിക് മിശ്രിതം മനുഷ്യന്‍ ശ്വസിക്കുന്നതു പോലും അപകടകരമാണ്. കൂടാതെ നാഡീ വ്യൂഹത്തേ തളര്‍ത്തുന്നതമാണ് ഈ രാസ പദാര്‍ഥം.

ഇത്തരത്തില്‍ രാസപദാര്‍ഥങ്ങള്‍ തളിച്ച മത്സ്യം കഴിക്കുന്നത് പലപ്പോഴും അലര്‍ജി രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. സ്ഥിരമായി ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതോടു കൂടി കോമ എന്ന അസ്ഥയിലേക്ക് വരെ മനുഷ്യന്‍ എത്തിയേക്കും എന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്.

വീഡിയോ കാണാം