ബലാത്സംഗങ്ങളുടെ തലസ്ഥാന നഗരിയായി ഡല്‍ഹി; കാറിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ഡല്‍ഹിയില്‍ വീണ്ടും ബലാത്സംഗം. കാറിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍ നിന്നും രാജസ്ഥാന്‍ സ്വദേശിയായ യുവതിയെ തട്ടികൊണ്ടുപോയതിനു ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. നോയിഡയിലെ ആശുപത്രിയ്ക്ക് സമീപം പിന്നീട് യുവതിയെ ഉപേക്ഷിച്ചു. ഒരാഴ്ച്ച മുന്‍പാണ് യുവതി രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്നത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂണില്‍ ഗുരുഗ്രാമില്‍ തന്നെ ഓട്ടോറിക്ഷയ്ക്കകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നിരുന്നു. ഇതിനു പിന്നാലെയാണ തലസ്ഥാന നഗരിയില്‍ നിന്നും വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍ പുറത്തു വരുന്നത്.