ലിംഗം ഛേദിച്ച സംഭവം: സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി കോടതി, നുണപരിശോധനയ്ക്ക് അനുമതി
കൊച്ചി: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. നുണപരിശോധനയ്ക്കും കോടതി അനുമതി നല്‍കി. യുവതിയെ ബ്രെയിന്‍ മാപ്പിന് വിധേയമാക്കാനും പോക്‌സോ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ മാസം 26 ന് യുവതി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതായി മൊഴി നല്‍കിയ പെണ്‍കുട്ടി അതു മാറ്റിപ്പറയുന്നതു ചിലരുടെ നിര്‍ബന്ധം മൂലമാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കാമുകന്‍ ഹൈക്കോടതിയില്‍ ഇന്നലെ ഹരജി നല്‍കിയിരുന്നു.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാര്‍
ജനനേന്ദ്രിയം മുറിച്ച കേസ്: സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി; പോലീസില്‍ വിശ്വാസമില്ല, മെഴി കെട്ടിച്ചമച്ചത്
ലിംഗം ഛേദിച്ച സംഭവം: സ്വാമി നിരപരാധിയെന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
ഒരു വര്‍ഷത്തിലേറെയായി താനും പെണ്‍കുട്ടിയുമായുള്ള പ്രണയം വീട്ടുകാര്‍ക്ക് അറിയാവുന്നതാണ്. കുടുംബവുമായി അടുത്ത ബന്ധമുള്ള സ്വാമി അവസരം മുതലെടുത്തതാണ്. പ്രായപൂര്‍ത്തിയാകും മുന്‍പേ പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്നതാണ്. ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി മേയ് 19നു പ്രതികരിക്കുകയായിരുന്നുവെന്നും. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ വകുപ്പുകള്‍ക്കു കേസ് നേരിടുന്ന സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പോലീസിലും മജിസ്‌ട്രേട്ട് മുന്‍പാകെയും നല്‍കിയ മൊഴി ചിലരുടെ ഗൂഢാലോചനയുടെ ഫലമായി പെണ്‍കുട്ടി മാറ്റിപ്പറയുകയാണെന്നും തന്നെ പ്രതിചേര്‍ക്കുന്ന തരത്തില്‍ കേസ് വളച്ചൊടിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.