പകര്‍ച്ച പനി: സര്‍ക്കാരിന് മുന്നില്‍ ജനകീയ ഫോര്‍മുലയുമായി യുഎന്‍എ
തൃശൂര്‍: പനിയുള്‍പ്പടെ വര്‍ഷകാലത്തെ പകര്‍ച്ച വ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റി സര്‍ക്കാരിനെ സഹായിക്കാമെന്ന നിര്‍ദേശവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറാണെന്നും ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ യു.എന്‍.എ. അറിയിക്കും.
വേതന വര്‍ദ്ധനവില്ലാതെ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സമരം തീരും വരെ സൗജന്യ സേവനം നടത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യ കുറവുണ്ടെന്നത് വസ്തുതയാണെങ്കില്‍ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലെ മെഡിസിന്‍ വാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുക്കാന്‍ തയ്യാറാവണം. അങ്ങിനെയെങ്കില്‍ നഴ്‌സുമാര്‍ പകര്‍ച്ച പനി ബാധിതരെ സൗജന്യമായി പരിചരിക്കാന്‍ ആരേഗ്യവകുപ്പിനൊപ്പം നില്‍ക്കും. സ്വകാര്യ ആശുപത്രികളിലെ ഒരു വിഭാഗം ഡോക്ടര്‍മാരും യു.എന്‍.എയുടെ ഈ ദൗത്യത്തിനൊപ്പം നില്‍ക്കും.
അതുമല്ലെങ്കില്‍ വര്‍ഷകാല പൂര്‍വരോഗ ചികിത്സ സൗജന്യമായി നടത്താന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായാല്‍ അതിനോടും സഹകരിക്കും. ജനവികാരം ഇളക്കിവിട്ട് മാനേജ്‌മെന്റുകള്‍ക്ക് പനി ബാധിതരെ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല.
യു.എന്‍.എ. സമരം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്കാണെന്നാണ് പറയുന്നത്. ആവശ്യത്തിന് നഴ്‌സുമാരും ഡോക്ടര്‍മാരും ഇല്ലാത്തതാണ് സര്‍ക്കാര്‍ ആശുപത്രികളെ വലയ്ക്കുന്നതെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ഭരണതലപ്പത്തുള്ളവരും വ്യക്തമാക്കുന്നുണ്ട്. ഇക്കാരണത്താല്‍ നഴ്‌സുമാര്‍ പണിമുടക്കം പിന്‍വലിക്കണമെന്ന് പറയുന്നത്. ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനല്ലെങ്കില്‍ യു.എന്‍.എയുടെ നിര്‍ദ്ദേശത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രടിപ്പിക്കുമെന്നാണ് പ്രതീക്ഷ.
പനി ബാധിച്ചെത്തുന്നവരെ വന്‍ ബില്ലുനല്‍കി പിഴിയുന്ന മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെയാണ് നീക്കമെങ്കില്‍ പ്രതികരിക്കേണ്ടത് സമൂഹമാണെന്നും യു.എന്‍.എ. അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ സി മൊയ്തീന്‍ തിരുവനന്തപുരത്ത് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം ഇന്ന് ചേരുന്നത്. തൃശൂരിനൊപ്പം സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും യു.എന്‍.എ. നോട്ടീസ് നല്‍കിയിരുന്നു. 27 ന് ഐ.ആര്‍.സി.യില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അന്നത്തെ നൈറ്റ് ഷിഫ്റ്റ് മുതല്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ മുന്നോടിയായി നാളെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ചും 26 ന് തിരുവന്തപുരത്ത് പ്രകടനത്തോടെ സമരപ്രഖ്യാപന കണ്‍വന്‍ഷനും നടക്കും.