പുതുവൈപ്പിന്‍: പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍, പ്ലാന്റ് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കും

പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക പ്ലാന്റ് ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍. നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. പ്രശ്‌നം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും ഇന്ന് ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

വൈപ്പിന്‍ എം.എല്‍.എ. എസ്. ശര്‍മ്മയും സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച ശേഷമായിരിക്കും നിര്‍മ്മാണം ആരംഭിക്കുക. പൊതുവേ അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന തീരുമാനങ്ങളോടെങ്കിലും സമരത്തില്‍ നിന്ന് പിന്മാറാന്‍ സമരസമിതി തയ്യാറാല്ലെന്നാണ് സൂചന.