പോലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി
പോലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരി. ജഡ്ജിമാരും ജനപ്രതിനിധികളും അനാവശ്യമായി അകമ്പടിക്ക് വിളിക്കുന്നു. നിലപാടുകള്‍ തുറന്നുപറയാന്‍ പോലീസുകാര്‍ തയ്യാറാകണം.
സ്വന്തം മണ്ഡലത്തില്‍ പോകാനും ജന പ്രതിനിധികള്‍ക്ക് പോലീസ് സംരക്ഷണം എന്തിനാണെന്ന് ആലോചിക്കണം. പോലീസുകാരുടെ എണ്ണം കൂട്ടുക പ്രായോഗികമല്ല. ഇതുവരെ ഒരു ജനപ്രതിനിധിയെയും പ്രൊട്ടക്ഷന്‍ ഓഫിസര്‍ രക്ഷിച്ചതായി ചരിത്രമില്ല. ഇതൊന്നും പറ്റില്ലെന്ന് പറയാന്‍ പോലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.