നടിയെ ആക്രമിച്ച സംഭവം ; വഴിത്തിരിവായി സുനിയുടെ സുഹൃത്തിന്‍റെ മൊഴി ; ഒരു നടനും സംവിധായകനും പങ്ക് എന്ന് ദേശിയ മാധ്യമം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. പ്രമുഖ ദേശിയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് വിഷയത്തില്‍ പള്‍സര്‍ സുനി സഹതടവുകാരോട് പറഞ്ഞ കാര്യങ്ങള്‍ പുറത്തുകൊണ്ട് വന്നിരിക്കുന്നത്. സഹതടവുകാരിലൂടെ ഇക്കാര്യം അറിഞ്ഞ ജയില്‍ അധികൃതര്‍, അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവര്‍ ജയിലില്‍ എത്തി സുനിയുടെ മൊഴിയെടുത്തതായും വിവരമുണ്ട്. നേരത്തെ സുനി പോലീസിനു നല്‍കിയ മൊഴിയില്‍ ഇല്ലാതിരുന്ന സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം. കൂടാതെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്‌ക്കെടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്ന് പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന ജിന്‍സിനോട് വെളിപ്പെടുത്തി എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ പേര് ഇന്ത്യ ടുഡേയും പുറത്ത് വിട്ടിട്ടില്ല. കേസില്‍ ഒരു സംവിധായകനുളള പങ്കും പള്‍സര്‍ സുനി ജിന്‍സിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നു. നടിയുടെ യാത്രാ വിവരങ്ങള്‍ ലഭിച്ചത് ഈ സംവിധായകനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ മലയാള സിനിമയിലെ മാഫിയ ബന്ധങ്ങളാണ് എന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള പല ചര്‍ച്ചകള്‍ക്കും അന്ന് തുടക്കമിട്ടിരുന്നെങ്കിലും അതൊന്നും മുന്നോട്ട് പോയില്ല.