തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ ജഗതി; സംഗീത ദിനത്തിലെ ഗാനാലാപനം കാണാം..

തിരുവനന്തപുരം: തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കി മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു കൊണ്ടാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ ആരാധലക്ഷങ്ങളുടെ പ്രതീക്ഷയ്ക്ക് കരുത്തേകുന്നത്.

ലോക സംഗീത ദിനമായ ഇന്നലെ വയലാര്‍ സാംസ്‌കാരികവേദിയും റെഡ്എഫ്.എമ്മും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് അദ്ദേഹം പാട്ടുപാടിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു പരിപാടി. ‘പെരിയാറെ, മാണിക്യവീണയുമായെന്‍’ എന്നീ ഗാനങ്ങള്‍ അദ്ദേഹം മറ്റുളളവര്‍ക്കൊപ്പം അദ്ദേഹം പാടി. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും എഫ്.എമ്മിലെ ജീവനക്കാരും വയലാര്‍ സംസ്‌കാരിക വേദി പ്രവര്‍ത്തകരും സംഗീതം കേള്‍ക്കാന്‍ ഉണ്ടായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാറിന് ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിക് തെറാപ്പി നടത്തുന്നത്. ഇതിനിടയിലാണ് സംഗീത ദിനത്തിന്റെ ഭാഗമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് പരിപാടി നടന്നത്.

വീഡിയോ കാണാം