ജി എസ് ടി ; വരുന്നത് 13 ലക്ഷം തൊഴിലവസരങ്ങള്‍ ; ടാക്‌സ്, ടെക്‌നോളജി വിഭാഗങ്ങള്‍ക്ക് നല്ല കാലം

ന്യൂഡല്‍ഹി : ജി എസ് ടി അഥവാ ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ രാജ്യത്ത് പുതുതായി 13 ലക്ഷം തൊഴിലവസരങ്ങള്‍ നിലവില്‍ വരും. ടാക്‌സ്, ടെക്‌നോളജി വിഭാഗങ്ങളിലുള്ള ജോലിക്കാര്‍ക്കാണ് ആവശ്യം വര്‍ധിക്കുക. അഡ്വക്കേറ്റ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, കോസ്റ്റ് അക്കൗണ്ടന്റ്‌സ്, ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് എന്നിവരെയാണ് പ്രധാനമായും ആവശ്യമായിവരിക. കൂടാതെ സാങ്കേതിക മേഖലയില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍സിനും ഇനി നല്ല കാലമായിരിക്കും. എഫ്എംസിജി, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് ജിഎസ്ടി ടീമിന്റെ കൂടുതല്‍ ആവശ്യം വരിക. വന്‍കിട കമ്പനികള്‍ മുതല്‍ ചെറു സ്ഥാപനങ്ങള്‍വരെ ഈ മേഖലയില്‍ വിദഗ്ധരായവരെ നിയമിക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോള്‍. വന്‍കിട കമ്പനികളില്‍ അഞ്ചു പേരുടെ ടീമെങ്കിലും ആവശ്യമായിവരുമെന്നാണ് കണക്കുകൂട്ടല്‍.