പ്രവാസികളാകാന്‍ ഞങ്ങളില്ല: മലയാളി ഗള്‍ഫിനെ കൈവിടുന്നു, സിഡിഎസ് സര്‍വ്വേ ഫലം പുറത്ത്
ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായി
തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തല്‍. സര്‍വ്വേഫലം പ്രകാരം 2016ല്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നത്.
2014ല്‍ 24 ലക്ഷമായിരുന്ന വിദേശമലയാളികളുടെ എണ്ണം 2016ഓടെ 22.05 ലക്ഷത്തിലെത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സി.ഡി.എസ.് സര്‍വ്വേ ആരംഭിച്ച 1998ന് ശേഷം ആദ്യമായാണ് പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നത്. 1998 മുതല്‍ 2011 വരെ സ്ഥിരമായ വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്. 1998ല്‍ പ്രവാസികളുടെ എണ്ണം 13.6 ലക്ഷമായിരുന്നു. 2003ല്‍ 18.4 ലക്ഷവും 2008ല്‍ 21.9 ലക്ഷവും 2011ല്‍ 22.8 ലക്ഷവും ആയിരുന്നു പ്രവാസികളുടെ എണ്ണം.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം നിര്‍മ്മാണമേഖലയിലും ഷോപ്പിങ്ങ് മാളുകളിലുംഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഉള്ള തൊഴില്‍ സാധ്യതയെ ബാധിച്ചിരുന്നു. ആഗോളസാമ്പത്തിക മാന്ദ്യവും എണ്ണവില ഇടിഞ്ഞതും പ്രവാസി മലയാളികള്‍ക്ക് പ്രതിസന്ധിയായി. കേരള സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായ പങ്കാണ് ഗള്‍ഫ് മലയാളികള്‍ വഹിക്കുന്നത്.