കാശ്മീരില്‍ ജനക്കൂട്ടം പോലീസുകാരനെ മര്‍ദ്ദിച്ചു കൊന്നു: മൂന്നു പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്ക്
ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാമിയ മസ്ജിദില്‍ സുരക്ഷ ചുമതലയുള്ള അയൂബ് പണ്ഡിത് എന്ന ഉദ്യോഗസ്ഥനാണ് ദാരുണാന്ത്യം. പ്രദേശത്ത് പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സ്വയം രക്ഷയ്ക്ക് വേണ്ടി കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തതാകാം എന്നാണ് കരുതപ്പെടുന്നത്. അതേസമയം കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക തോക്ക് കാണാതായി യൂണിഫോം ധരിച്ചിട്ടില്ലാത്തതിനാല്‍ വളരെ വൈകിയാണ് പോലീസ് അയൂബിനെ തിരിച്ചറിഞ്ഞത്. അയൂബിനൊപ്പം മറ്റു പോലീസുകാര്‍ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.
ജൂണില്‍ ലഷ്കര്‍ കമാന്‍ഡര്‍ ജൂനൈദ് മറ്റുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഏഴ് പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി.