സാത്താന്‍ സേവ ; അച്ഛന്‍ മൂന്ന് വയസുള്ള മകളുടെ ചെവി മുറിച്ചു
സാത്താന്‍ സേവയ്ക്ക് വേണ്ടി അച്ഛന്‍ സ്വന്തം മകളുടെ ചെവി മുറിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാദരയിലാണ് സംഭവം. സംഭവത്തില്‍ 35 -കാരനായ അമൃത് ബഹാദൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അയാള്‍ പോലീസിന് മൊഴി നല്‍കിയത്. കുട്ടിയുടെ ചെവി പിശാചിന് സമര്‍പ്പിക്കാനാണ് മുറിച്ചെടുത്തത്. അല്ലാത്ത പക്ഷം കുട്ടിയെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പിശാച് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് ചെവി മുറിച്ചത്. എന്നാല്‍ ചെവി മുറിച്ചിട്ടും പിശാച് തൃപ്തനായില്ല. തുടര്‍ന്ന് കഴുത്തിലെ ഞെരമ്പ് മുറിക്കാന്‍ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും അമൃത് പറഞ്ഞു. തുടര്‍ന്ന്‍ കുട്ടിയുടെ കഴുത്തിലേക്ക് കത്തിചൂണ്ടവേ നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ആത്മാവ് കുട്ടിയെ വേദനിപ്പിക്കുവാന്‍ പറഞ്ഞതിനെ തുടര്‍ന്ന്‍ ഏറെ നേരം ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയെ മര്‍ദിക്കുകയും വീട് വിട്ടുപോകാന്‍ ആവശ്യപ്പെടുകയും പിന്നീട് ഭാര്യയെയും മറ്റ് അഞ്ച് കുട്ടികളെയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.ഭാര്യ ബഹളം വെച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ ഓടിക്കൂടി ഇയാളെ പിടികൂടിയത്. രണ്ടു മാസം മുമ്പ് ഇയാളുടെ ഒരു വയസുള്ള കുഞ്ഞ് മരിച്ചിരുന്നു. അതിനു ശേഷമാണ് ഇയാള്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാട്ടിതുടങ്ങിയത് എന്ന് ബന്ധുക്കള്‍ പറയുന്നു.