ഖത്തര്‍ ഉപരോധം അസാനിപ്പിക്കുന്നതിന് 13 ഉപാധികളുമായി രാഷ്ട്രങ്ങള്‍; അല്‍ ജസീറ പൂട്ടണമെന്നും ആവശ്യം
ഖത്തര്‍ വിഷയത്തില്‍ ഉപരോധം പിന്‍വലിക്കുന്നതിന് മുന്നോടിയായി പതിമൂന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍. ഉപരോധം തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചകക്ക് നേതയത്വം കൊടുക്കുന്ന കുവൈത്തിനു മുന്നിലാണ് സൗദി അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചത്.
ഇറാനുമായുളള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ തയ്യാറാകണമെന്നും അല്‍ജസീറ ചാനല്‍ പൂട്ടണമെന്നതുള്പ്പെടെ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈന്‍, തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.എന്നാല്‍ ഈ പട്ടിക ഖത്തര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉപാധികള്‍ പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
അല്‍ജസീറ ഉള്‍പ്പെടെയുളള രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചുള്ള യാതൊരു വിധ ചര്‍ച്ചക്കും തയ്യാറല്ലെന്നും, വിദേശ നയം ആര്‍ക്കുമുന്നിലും അടിയറവ് വക്കാന്‍ തയ്യാറല്ലെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു.