വീണ്ടും സദാചാര ഗുണ്ടാ ആക്രമണം: കൊല്ലം ജില്ലയില്‍ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം ജില്ലയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറയിലാണ് സ്ത്രീയെ രണ്ട് മണിക്കുറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

അക്രമി സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതായും, സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.കൊല്ലത്ത് ഈ വര്‍ഷം തന്നെ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്ഹത്യ ചെയ്തിരുന്നു.

കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും കൂട്ടുകാരിയ്ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഇരുവരെയും പിടികൂടി മര്‍ദ്ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. തുടര്‍നനായിരുന്നു അനീഷിന്റെ ആത്മഹത്യ