സദാചാരം; പ്രമുഖര്‍ ഇതൊന്നു കാണണം…

സദാചാര പോലീസിങ്ങിന്റെ കഥ പറഞ്ഞ് പ്രമുഖര്‍ എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. ഇന്നലെ യൂട്യൂബ് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. സദാചാര പോലീസിങ്ങിനെ എതിര്‍ത്തുകൊണ്ട് തന്നെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങളെ വരച്ചു കാണിക്കുകയാണ് 12 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം.

സമൂഹത്തിലെ ചില ഇടപെടലുകള്‍ കള്ളനാണയങ്ങളെ തിരിച്ചറിയാതെയാക്കുന്നതും ചിത്രത്തിന്റെ പ്രമേയമാണ്. നിഥിന്‍ അനിരുദ്ധനും നിഷാദ് കോലടിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രം അര്‍ജുന്‍ ബ്രോയും അനൂപ് വാസുവും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം