ആ കത്തിലെ കയ്യക്ഷരം സുനിയുടേതല്ല; സുനി നല്‍കിയ പരാതിയിലും കത്തിലും പൊരുത്തക്കേട്, കടലാസ് ജയിലിലേത് തന്നെ..
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം അയാളുടേതല്ലെന്ന് അഭിഭാഷകന്‍. മുന്‍പ് സുനി കോടതിയില്‍ നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരങ്ങള്‍ വ്യത്യസ്തമാണെന്നും നേരത്തെ അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും ഭാഷയിലും ശൈലിയിലും പൊരുത്തക്കേട് പ്രകടമാണെന്നും സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.
സുനിലിന്റെ കയ്യക്ഷരം അത് ഇത്ര വടിവൊത്ത അക്ഷരമല്ല. അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേതും ഇപ്പോള്‍ പ്രചരിക്കുന്ന കത്തിലേയും കയ്യക്ഷരങ്ങള്‍ വ്യത്യസ്തമാണെന്നും മറ്റാരോ എഴുതിയ കത്താണ് സുനിലിന്റെ പേരില്‍ പ്രചരിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
വാഗ്ദാനം ചെയ്ത പണം തരണമെന്നാവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ച്. ഒപ്പം പ്രത്യേക അന്വേക്ഷണ സംഘം സുനിയുടെ കത്തിലെ ആരോപണങ്ങള്‍ പരിശോധിക്കും.
അതേസമയം കടലാസ് ജയിലിലേതാണെന്ന് തിരിച്ചറിഞ്ഞു. കാക്കനാട് ജയിലധികൃതരാണ് കടലാസും മുദ്രയും തിരിച്ചറിഞ്ഞത്. നേരത്തെ കേസാവശ്യത്തിന് എന്നും പറഞ്ഞ് പള്‍സര്‍ സുനി ജയിലില്‍ നിന്നും കടലാസ് വാങ്ങിയിരുന്നു. ജയിലില്‍ നിന്നുതന്നെയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം.