പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഓമശ്ശേരി വേനപ്പാറ കല്ലറക്കാപ്പറമ്പ് മൂലക്കടവത്ത് ഷിബിന്‍ (19), അമ്മ ആനന്ദം (45) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 13നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷത്തില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയിലുണ്ടെന്ന് പോലീസിനൂ സൂചന ലഭിക്കുകയായിരുന്നു. ഇവിടെയുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പെണ്‍കുട്ടിക്കൊപ്പം പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഷിബിനെതിരേ കേസെടുത്തു. മകന് എല്ലാ ഒത്താശയും ചെയ്തതിനാണ് അമ്മയെ പോലീസ് അറസ്റ്റ്ചെയ്തത്. ഷിബിനും കുടുംബവും മാസങ്ങളായി കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. ഇങ്ങനെയാണ് പെണ്‍കുട്ടിയും കുടുംബവുമായി പരിചയത്തിലായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം ഷിബിനും അമ്മയ്ക്കുമെതിരേ ഇത് ആദ്യത്തെ കേസല്ല. ആറു മാസങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നു.