പാകിസ്താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടുത്തം; 123പേര്‍ കൊല്ലപ്പെട്ടു, 100ല്‍ അധികം പേര്‍ക്ക് പൊള്ളലേറ്റു മരണ സംഖ്യ ഉയര്‍ന്നേയ്ക്കും
പാകിസ്താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 123പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയ്ക്കടുത്തുള്ള ദേശീയ പാതയില്‍ ഇന്ന് വെളുപ്പിനാണ് ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായത്.
100ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ബഹ്വാല്‍പൂര്‍ നഗരത്തിനടുത്താണ് അപകടം നടന്ന പ്രദേശം.അപകടമുണ്ടായപ്പോള്‍ ആളുകള്‍ ടാങ്കറിനടുത്തേക്ക് ഓടിക്കൂടി. ടാങ്കറില്‍ നിന്നും ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു ഇതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടസ്ഥലത്തേക്ക് അഞ്ച് ബിഗ്രേഡ് സൈന്യം എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീയണക്കാന്‍ സാധിച്ചിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ആറ് കാറും 12 മോട്ടോര്‍സൈക്കിളും കത്തിനശിച്ചു. പരിക്കേറ്റവരെ ജില്ലാ തലസ്ഥാനത്തെ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
വീഡിയോ കാണാം