പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി. ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് നേരത്തെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ നിയമ വിദ്യാര്‍ത്ഥി തന്നെയാണ്.
ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.