രജനിയെ തനിക്കറിയാം അയാള്‍ തട്ടിപ്പുകാരന്‍; ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേ ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി . രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അദ്ദേഹം എന്‍.ഡി.എക്കൊപ്പം നിലകൊള്ളുമെന്നുമുള്ള വ്യക്തമായ സൂചന ലഭിച്ചിരിക്കെയാണ് ബി.ജെ.പി. നേതാവ് തന്നെ രജനിക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. രജനികാന്ത് തട്ടിപ്പുകാരനാണെന്നാണ് സ്വാമി ആരോപിക്കുന്നത്. നടന്‍ രാഷ്ട്രീയത്തില്‍ വരരുതെന്നും സ്വാമിയുടെ ഉപദേശത്തിലുണ്ട്.
രജനികാന്തിനെ കുറിച്ച് തന്നെയാണോ താങ്കള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വാമി കൂടുതല്‍ വിശദീകരണവും നല്‍കി. തനിക്ക് രജനിയെ വ്യക്തിപരമായി അറിയാമെന്നും അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താന്‍ പറയുന്നതില്‍ തെറ്റില്ലെന്നും ഒരു തവണ പറഞ്ഞാല്‍ അത് നൂറ് തവണ പറഞ്ഞ പോലെയാണെന്നും രജനിയുടെ പ്രശസ്തമായ സിനിമാ സംഭാഷണം ഉദ്ദരിച്ച് സ്വാമി കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ രജനികാന്ത് പോര. അദ്ദേഹം ഇതുവരെ കൈമുതലാക്കിയ ആയുധങ്ങള്‍ മതിയാകില്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിനെന്നും ബി.ജെ.പി. നേതാവ് പറഞ്ഞു.