നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനയ്ക്കു വിധേയമാക്കൂവെന്ന് സലീം കുമാര്‍; സിനിമാ സംഘടനകള്‍ ദിലീപിനു വേണ്ടി പ്രതികരിച്ചില്ലെന്നും ആരോപണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി നടന് സലിം കുമാര്‍. തന്റെ എഫ് ബി പോസ്റ്റിലൂടെയാണ് സലീംകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണം.
നടന് ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരി സഹോദരന്മാരാല് രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റായിരുന്നു 2013 ല്‍ നടന്ന ദിലീപ് മഞ്ജു വാരിയര്‍ ഡിവോഴ്സെന്നും സലീംകുമാര്‍ പറഞ്ഞു.
ദിലീപിനേയും നാദിര്‍ഷയേയും ക്രൂശിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അതോടെ എല്ലാം തീരുമെന്നും സലിം കുമാര്‍ പറഞ്ഞു. എ
എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം