വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സൗത്ത് സോണ്‍ റമദാന്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

കായംകുളം: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സൗത്ത് സോണ്‍ റമദാന്‍ സൗഹൃദ സദസ്സ് കായംകുളം വാവാസ് കണ്‍വെന്‍ഷന്‍ സെന്റ്ററില്‍ വെച്ചു നടന്നു. സൗത്ത് സോണ്‍ ട്രഷറര്‍ രാജീവ് കങ്ങല്ലൂര്‍ അധ്യക്ഷതയില്‍ കൂടിയ സൗഹൃദ സദസ്സിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും പ്രവര്‍ത്തന രീതികളെ കുറിച്ചും ഗ്ലോബല്‍ ജോയിന്‍ കോഡിനേറ്റര്‍ ഷൌക്കത്ത് പറമ്പി സദസ്സിന് പരിചയപ്പെടുത്തി.

പ്രസിഡന്റ് ഡോക്ടര്‍ റിജു ഖാദര്‍ യുവ തലമുറയുടെ ആരോഗ്യവും ഭക്ഷണ രീതികളെ കുറിച്ചും അടിസ്ഥാനമാക്കി നോമ്പിന്റെ പ്രാധാന്യത്തെ വിവരിച്ചു ക്ലാസ്സ് നയിച്ചു. സെക്രട്ടറി സാവിത്രി പിള്ള മാതൃ സ്ഥാനീയയായി റംസാന്‍ സൗഹൃദ സദസ്സിനെ മികവുറ്റതാക്കി.

ഖത്തര്‍ പ്രീതിനിഥി മജീദ് വാവാസ്, മുഖ്യ അതിഥിയായിരുന്നു ഓച്ചിറ പഞ്ചായത്തു പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ്, വിവിധ ജില്ലകളിലെ പ്രമുഖ വ്യക്ത്വതങ്ങളായ ശ്രീദേവി, എ വി രഞ്ജിത്ത്, ഫാദര്‍ ബെന്നി, ടോമി പുലിക്കാട്ടില്‍, ജി നാഥ്, മെഹര്‍ ഖാന്‍ ചേനല്ലൂര്‍, അഭിന്‍ ഷാ, അഡ്വ. ഫവാദ് എസ് വടുതല, അഡ്വ. സുനി, ഓ ഹാരിസ്, എസ് നൗഷാദ് തുടങ്ങിയ എഴുപത്തിയഞ്ചോളം ക്ഷണിതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.