‘പിസി’ കൊച്ചി മെട്രോയിലും യാത്ര ടിക്കറ്റെടുക്കാതെ; കെഎംആര്‍എല്‍ ഐജിക്ക് പരാതി നല്കി
കൊച്ചി മെട്രോയിലും ടിക്കറ്റെടുക്കാതെ പോലീസുകാര്‍. ഇങ്ങനെ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി കെ.എം.ആര്.എല്‍. വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആര്.എല്‍. ഫിനാന്‍സ് ഡയറക്ടര്‍ എറണാംകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്കി.
ടിക്കറ്റെടുക്കാതെ പോലീസുകാര്‍ അവരുടെ സുഹൃത്തുക്കളെയും കൊണ്ടുപോകുന്നതായി പരാതിയിലുണ്ട്. എന്നാല്‍ സുരക്ഷ ചുമതലയുള്ള പോലീസുകാരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
ആദ്യ ദിനത്തില്‍ തന്നെ കൊച്ചി മെട്രോ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു. 20,42,740 രൂപയാണ് കൊച്ചി മെട്രോയുടെ ആദ്യ ദിന കളക്ഷന്‍.