നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നുവെന്നു പള്‍സര്‍ സുനിയുടെ മൊഴി

നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പള്‍സര്‍ സുനി മൊഴി നല്‍കി. നേരത്തെ കാക്കനാട് ജയിലില്‍ നിന്നും സുനി ദിലീപിന് എഴുതിയ കത്തിലെ വിശദാംശങ്ങള്‍ തന്നെ പള്‍സര്‍ സുനി പോലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.

നടിക്കെതിരായ ആക്രമണത്തെ കുറിച്ച് നടന് മുന്നറിവുണ്ടായിരുന്നുവെന്ന് സുനി മൊഴി നല്‍കി. അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ സത്യാവസ്ഥ പോലീസ് പരിശോധിച്ച് വരികയാണ്.

പള്‍സര്‍ സുനിയുടെ സഹത്തടവുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ദീലിപിന്റെ പരാതിയില്‍ കേസെടുക്കില്ലെന്ന് റൂറല്‍ എസ്.പി. എ.വി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ മൊഴി എടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണുവാണ്. പോലീസ് അറിയാതെ ഷൂവില്‍ ഒളിപ്പിച്ചാണ് ഫോണ്‍ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോണ്‍ ചെയ്യുന്ന സമയത്ത് സഹത്തടവുകാര്‍ കാവല്‍ നിന്നും എന്നും വിഷ്ണു മൊഴി നല്‍കിയത്.