നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം കൃത്യം സുരേഷ് ഗോപി;,താളം തെറ്റിയ അസ്ഥയിലെന്ന് ചെന്നിത്തല
നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം കൃത്യമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അതേസമയം അന്വേഷണം താളം തെറ്റിയ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും ഇതുതന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കേസ് അന്വേഷണം കൂടുതല്‍ കുരുക്കുകളിലേക്ക് നീങ്ങുകയാണ്. പോലീസ് അന്വേഷണം ഫലപ്രദമാണെന്ന് തോന്നുന്നില്ല. കേസുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി ചിലര്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന നടന് ദിലീപിന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.