നടിയോട് മാപ്പ് ചോദിച്ച് അജു വര്‍ഗീസ്; തെറ്റു മനസിലായതായും തിരുത്തുന്നുവെന്നും എഫ്ബി സ്റ്റാറ്റസ്‌

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെ നടിയുടെ പേര് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായി നടന്‍ അജു വര്‍ഗീസ്. ഈ അവസരത്തില്‍ അത് തിരുത്തുന്നതായും മാപ്പ് ചോദിക്കുന്നതായും അജു വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ഇന്നലെ ഡി.ജി.പിക്ക് പരാതി ളഭിച്ചിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടത്.

അജു വര്‍ഗീസിന്റെ എഫ്.ബി. സ്റ്റാറ്റസ്‌