പോലീസ് മോധാവി ഉന്നം വെയ്ക്കുന്നത് മുഖ്യനെ; ദിലീപിന് കുരുക്കു മുറുകാന്‍ കാരണങ്ങളിതാ…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. നടന് ദിലീപിനെ കരുവാക്കിക്കൊണ്ട് വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടക്കുന്നത്. അപ്പോഴും വ്യക്തമാകാത്ത ചില ചോദ്യങ്ങളുണ്ട്. അവയ്ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഫെബ്രുവരി 20ന് നടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെടുന്നു. തുടര്‍ന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അതി സാഹസികമായി അറസ്റ്റ് ചെയ്യുന്നു. സംഭവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉടലെടുക്കുന്നു. അന്നുമുതല്‍ ഇങ്ങോട്ട് നടന് ദിലീപാണ് സംഭവത്തിനു പിന്നിലെന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന ഒന്നും ഇല്ലെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. സര്‍ക്കാരുമായുള്ള യുദ്ധത്തിനു ശേഷം പോലീസ് മേധാവി സ്ഥാനത്തെത്തിയിരിക്കുന്ന ടി.പി. സെന്‍കുമാറാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അല്ല ശരി എന്നു വരുത്തി തീര്‍ക്കേണ്ടതിന്റെ ആവശ്യകതയും വളരെ വലുതാണ്.
ഇതിന്റെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ മുഖ്യപ്രതി സുനിയുടെ കത്ത് പുറത്തു വിട്ടിരിക്കുന്നതും. ഇത്തരത്തില്‍ ദിലീപിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഒരു കത്തായിട്ടു പോലും ജയില്‍ സൂപ്രണ്ടോ അധികാരികളോ ഒന്നു നോക്കുക പോലും ചെയ്യാതെ എങ്ങനെ ആ കത്ത് പുറത്തു വന്നു. ഈ തരത്തിലാണെങ്കില്‍ ഏത് ക്രിമിനലുകള്‍ക്കും എന്തു സന്ദേശവും ജയിലിനു പുറത്തേയ്ക്ക് എളുപ്പത്തില്‍ എത്തിക്കാനാകുമല്ലോ?.. അതും സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച കടലാസില്‍. ആ കടലാസ് ജയിലിലേതാണെന്നും പോലീസ് തന്നെ സ്ഥരീകരിച്ചിരിക്കുന്നു.
എങ്ങനെയാണ് ആ കത്ത് മാധ്യമപ്രവര്‍ത്തകരുടെ കൈകളിലേയ്ക്ക് ഇത്ര എളുപ്പം എത്തിയത്. പോലീസ് സംവിധാനത്തില്‍ പോലും ഇത്രയ്ക്ക് സുഗമമായി കൈകടത്താന്‍ പറ്റുന്ന ആ ശക്തി ഏതാണ്?. ഇക്കാര്യങ്ങള്‍ എല്ലാം ഉയര്‍ത്തുന്ന ചോദ്യം ദിലീപിനെ മനപ്പൂര്‍വ്വം ഇല്ലായ്മ ചെയ്യുന്നതിനു പിന്നില്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നില്ലേ എന്നതിലേയ്ക്കു തന്നെയാണ്.
നടി ആക്രമിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ സത്രീകളെ പ്രതിനിധീകരിക്കുന്ന സംഘടന ഉടലെടുത്തത് എന്നതും ശ്രദ്ദേയമാണ്. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നാല്‍ അതിനു മുന്‍പുള്ള മാധ്യമ വിചാരണയിലേയക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചതിലേ അണിയറ നീക്കങ്ങളാണ് പുറത്തു വരേണ്ടത്. എന്താണ് ഇത്തരത്തില്‍ ഈ ഒരു സംഭവത്തെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പങ്കു വഹിക്കുന്നത്.
വര്‍ഗ്ഗസ്നേഹം മാത്രമാണോ?… ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ കേരളത്തിലെ മുഖ്യധാര മാധ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ദിലീപ് പേരെടുത്തു വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതാണ് മാധ്യമങ്ങളില്‍ ഈ കേസ് ഇത്തരത്തില്‍ വാര്‍ത്തയാകാന്‍ കാരണം എന്നു കാരുതുന്നത് മണ്ടത്തരമാണ്. എന്തായാലും മാധ്യമങ്ങളെപ്പോലും നിയന്ത്രിക്കാനാകുന്ന ഒരു ശക്തി തന്നെ പിന്നാമ്പുറത്തുണ്ട്.
ഗൂഢാലോചന നടത്തി നടിയെ ആക്രമിച്ചു എന്നതിന്റെ പേരില്‍ ഉടനെ നടനെ അറസ്റ്റുചെയ്യും എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ നടിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നടി പരാതിപ്പെടുകയാണെങ്കില്‍ ആയിരിക്കും അത്തരം ഒരു നീക്കം ഉണ്ടാകുക.
പോലീസ് ഉന്നതന്മാരുടെ ഇടപെടലും സിനിമാ ലോകത്ത് ദിലീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു സംഘവും നടത്തുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ ഈ കേസ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്. സിനിമാ സംഘടനകളോ മുഖ്യധാര സിനിമപ്രവര്ത്തകരോ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഒറ്റക്കെട്ടായുള്ള ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് ദിലീപ് വിളിച്ചു പറയുമ്പോള്‍ സംശയിക്കപ്പെടുന്നത് സിനിമാ മേഖല ഒന്നടങ്കമാണ്.