കാഴ്ചയുടെ നറുവെട്ടം തെളിക്കുന്ന സൗഹൃദം: പെരുനാള്‍ ദിനത്തില്‍ സമസൃഷ്ടിസ്‌നേഹത്തിന്റെ കഥയുമായി പുറത്തിറക്കിയ ആല്‍ബം ശ്രദ്ധ നേടുന്നു
സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഒന്നുകൊണ്ടു തന്നെ ചരിത്രത്തില്‍ ഇതുവരെ സാധിച്ചിട്ടില്ലാത്ത വിധത്തില്‍ ഇന്ന് കൂടുതല്‍ ആളുകളുമായി വളരെ വേഗത്തില്‍ സമ്പര്‍ക്കത്തില്‍ വരാനാകും. എന്നാല്‍ അകകണ്ണുള്ളവര്‍ക്കേ ചില കാഴ്ചകള്‍ കാണാനാവൂ, യഥാര്‍ത്ഥ സൗഹൃദത്തിന്റെ വില മനസിലാക്കാന്‍ കഴിയു. ജീവിതവുമായി പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരേടാണ് ശുദ്ധമായ കൂട്ടുകെട്ട്. പൂര്‍ണ്ണത നിറയുന്ന സൗഹൃദത്തില്‍ സമസൃഷ്ടിസ്‌നേഹം വളര്‍ന്നു പന്തലിക്കും. ഈദ് പെരുനാള്‍ ദിനത്തില്‍ പുറത്തിറക്കിയ ഇശല്‍ക്കൂട്ട് എന്ന ആല്‍ബം പറയുന്നതും അത്തരത്തിലുള്ള ഒരു കഥയാണ്.
യുവ ഗായകന്‍ നിസാം അലിയുടെ നിറസാനിധ്യത്തില്‍ ഷുക്കൂര്‍ പത്തനംതിട്ടയുടെ വരികള്‍ക്ക് ഫേമസ് ബഷീര്‍ സംഗീതം നല്‍കി സലാം കലാഭവന്റെ ആലാപനത്തില്‍ സിയാദ് മരോട്ടിക്കലിന്റെ രൂപകല്പനയില്‍ ദൃശ്യആ വിഷ്‌ക്കാരം ചെയ്തു കരീം ഹിദായത്ത് നിര്‍മിച്ച് ഈദ് പെരുന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ആല്‍ബമാണ് ഇശല്‍ക്കൂട്ട്
സിയാദ് മരോട്ടിക്കല്‍, നൗഷാദ് ആലുവ, സലാം കലാഭവന്‍, കരീം ഹിദായത്ത് എന്നിവരാണ് ഇശല്‍ക്കൂട്ട് എന്ന ആല്‍ബത്തിന് ജീവനേകിയത്.