നേഴ്‌സുമാരുടെ ശമ്പള വര്‍ധനവ്; താങ്ങാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍, ചര്‍ച്ച അലസി
നേഴ്‌സുമാരുടെ ശമ്പള വര്‍ധനവ് വിഷയത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലും തീരുമാനമില്ല. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചര്‍ച്ച നടന്നത്. ശമ്പള വര്‍ധനവില്‍ തീരുമാനമായില്ലെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനും (യുഎന്‍എ) മാനേജ്‌മെന്റ് പ്രതിനിധികളും ധാരണയായി. ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ തുടരുമെന്ന് ലേബര്‍ കമ്മീഷണറും അറിയിച്ചു.
മിനിമം വേതനം 20,000 രൂപയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് നഴ്‌സുമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ 12,000 രൂപ വരെയെ നല്‍കാന്‍ കഴിയൂ എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ നിലപാട്. 80 മുതല്‍ 100 ശതമാനം വരെ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്നും മാനേജ്‌മെന്റുകള്‍ നിലപാടെടുത്തു.
ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും മന്ത്രിതല ചര്‍ച്ച വരെ പണിമുടക്കിയുള്ള സമരമില്ലെന്നാണ് യു.എന്‍.എ. നിലപാട്. എന്നാല്‍ നാളെ മുതല്‍ സെക്രട്ടറിയേറ്റ് പരിസരത്തും ജില്ലാ കേന്ദ്രങ്ങളിലും നിരാഹാര സമരം നിരാഹാര സമരം ആരംഭിക്കും.