നടിക്കു പിന്തുണയുമായി സിനിമ സംഘടന; നടിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണം
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശങ്ങളില്‍ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന വിമന്‍ ഇന്‍ കളക്ടീവ്. നടിക്കെതിരായ പരാമര്‍ശങ്ങളില്‍നിന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും അപമാനിക്കുന്ന പരാമര്‍ശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് സ്വകാര്യ ചാനല്‍ പരിപാടിയില്‍ ദിലീപ് പറഞ്ഞിരുന്നു. നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന നടന്‍ സലിം കുമാറിന്റെ പരാമര്‍ശവും അജു വര്‍ഗീസ് നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയതും വിവാദമായിരുന്നു.