ഇത് താക്കീത് പിന്നില്‍ വനിതാ സംഘടന; നിയമ നടപടിയെക്കുറിച്ച് പിന്നീട് ചിന്തിക്കും

നിലവില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നും. എന്നാല്‍ ദുരുദ്ദേശ്യത്തോടുകൂടിയുള്ള പ്രസ്താവനകള്‍ വിലക്കാനും അന്വേഷണം ശരിയായ രീതിയില്‍ തന്നെ മുന്നോട്ടുപോകാനും ഈ ‘ഓര്‍മപ്പെടുത്തല്‍’ നല്ലതാണെന്നും ആക്രമിക്കപ്പെട്ട നടി. അന്വേഷണം പൂര്‍ത്തിയായശേഷമേ കൂടുതല്‍ നിയമ നടപടിയെകുറിച്ച് ചിന്തിക്കൂ എന്നുള്ള നിലപാടിലാണ് നടി. എന്നാല്‍ ഇത്തരത്തില്‍ നടി ഒരു തീരുമാനം എടുത്തതിന് പിന്നില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനാണെന്നാണ് ലഭ്യമാകുന്ന വിവരം.

ആക്രമിക്കപ്പെട്ടതിനു ശേഷം നാളിതുവരെ പരസ്യ പ്രതികരണത്തിനു മുതിരാതിരുന്ന നടി ചൊവ്വാഴ്ച ഒരു നടന്റെയും പേരെടുത്തുപറയാതെ ശക്തമായ ഭാഷയില്‍ താക്കീതിന്റെ സ്വരത്തില്‍ പ്രതികരിച്ചിരുന്നു. മുന്‍പ് ആക്രമണത്തിനിരയായി രണ്ടാം ദിവസം തന്നെ മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് നടി അറിയിച്ചുരിന്നുവെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം മാറ്റുകയായിരുന്നു.

അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ഇത്. വാര്‍ത്താ സമ്മേളനത്തിനുള്ള സമയം വരെ നിശ്ചയിച്ചശേഷമായിരുന്നു ഇത്. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനയ്‌ക്കെതിരേ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് നടിയും ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. പ്രതികരണം ഏതുരീതിയില്‍ വേണമെന്ന കാര്യത്തില്‍ മാത്രമായിരുന്നു നടി അടുപ്പക്കാരോട് അഭിപ്രായം തേടിയതെന്നാണ് അറിയുന്നത്.