എന്തറിഞ്ഞാണ് ദിലീപും സലീംകുമാറും ഇങ്ങനെ പ്രതികരിക്കുന്നത്; വനിതാ കൂട്ടായ്മ അമ്മക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കരുതെന്നും എംസി ജോസഫൈന്‍

ദിലീപിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രംഗത്ത്. നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില്‍ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് ദിലീപിന്റെ പരാമര്‍ശമെന്നും ജോസഫൈന്‍ പറഞ്ഞു.

എന്തറിഞ്ഞാണ് ദിലീപും സലീംകുമാറും ഇങ്ങനെ പ്രതികരിക്കുന്നത്. നടിയുടെ പേര് പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.വനിതാ കൂട്ടായ്മ അമ്മക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കരുത്. കേസില്‍ നീതി കിട്ടുന്നത് വരെ നടി ഉറച്ച് നില്‍ക്കണം. സിനിമാലോകം വൃത്തിയാക്കാന്‍ വനിതാ കൂട്ടായ്മയും ഉറച്ച് നില്‍ക്കണം.

നേരത്തെ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്നും, ഇത്തരക്കാരെ സുഹൃത്തുക്കളാക്കുന്നത് സൂക്ഷിച്ചു വേണമെന്നും ദിലീപ് പറഞ്ഞത്. ഇതിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും വേണമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നും നടി പറഞ്ഞത്.