പള്‍സര്‍ സുനിയ്ക്കു വേണ്ടി അഡ്വ. ആളൂരെത്തുന്നു; കേസില്‍ വീണ്ടും വഴിത്തിരിവ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു വേണ്ടി അഡ്വക്കറ്റ് ബി.എ. ആളൂര്‍ ഹാജരാകും. സുനിയുടെ എല്ലാ കേസുകളും ഏറ്റെടുക്കും. പ്രതി കോടതിയ്ക്ക് മുമ്പാകെ നല്‍കിയ അപേക്ഷയില്‍ നടപടി ഉണ്ടാകുന്ന മുറയ്ക്ക് വക്കാലത്ത് നല്‍കി ആളൂര്‍ ഹാജരാകും.
സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്ന് തന്നോട് സുനില്‍കുമാര്‍ വെളിപ്പെടുത്തിയതായി ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ജയിലില്‍ ആളൂര്‍ സുനില്‍കുമാറിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ ആരൊക്കെ ഉണ്ട് എന്ന കാര്യം സംബന്ധിച്ച് സുനി വെളിപ്പെടുത്തിയിട്ടില്ലെന്നും ആളൂര്‍ വ്യകത്മാക്കി.