ചൈനയുടെ ഭീമന് യുദ്ധക്കപ്പല്‍ നിറ്റിലിറങ്ങി; ഒരേ സമയം വിന്യസിക്കാവുന്നത് 120 മിസൈലുകള്‍
ചൈനയുടെ യുദ്ധമുഖത്തെ പുത്തന്‍ താരം നീറ്റിലിറങ്ങി. ടൈപ്പ് 055 എന്ന യുദ്ധകപ്പലാണ് ഷാംഗ്ഹായില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ബുധനാഴ്ച നീറ്റിലിറക്കിയത്. നിരവധി ഹെലികോപ്ടറുകളും മിസൈലുകളും ഡ്രോണുകളും വഹിക്കുവാന്‍ സാധിക്കുന്ന ഭീമന് യുദ്ധക്കപ്പലാണ് ചൈന നീറ്റിലിറക്കിയിരിക്കുന്നത്.
മിസൈലുകളെ തകര്‍ക്കാനും വന്‍ലക്ഷ്യങ്ങളെ ആക്രമിക്കാനും കരുത്തുള്ള ടൈപ്പ് 005ല്‍ മുഴുവന്‍ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാല്‍ 12,000 ടണ്‍ ഭാരമുണ്ടാകും. നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യന്‍ യുദ്ധക്കപ്പല്‍ 15 ബി വിശാഖപട്ടണത്തേക്കാള്‍ പതിന്മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. 15 ബി വിശാഖപട്ടണത്തില്‍ മുഴുവന്‍ ആയുധങ്ങള്‍ വിന്യസിച്ചാലും ഭാരം 8000 ടണ്‍ മാത്രമേ വരൂ. 15 ബിയില്‍ ഒരേസമയം അന്‍പത് മിസൈലുകള്‍ വരെ വിന്യസിക്കാമെങ്കില് ടൈപ്പ് 005 ല്‍ 120 മിസൈല്‍ വരെ വിന്യസിക്കാം.
ടൈപ്പ് 055 നീറ്റിലിറക്കുന്ന ദൃശ്യം കാണാം