യൂറോപ്യന്‍ യൂണിയന്‍ റോമിങ് ചാര്‍ജ് നിറുത്തലാക്കി: ‘റോം ലൈക് അറ്റ് ഹോം’ പ്രാബല്യത്തില്‍

ബ്രസല്‍സ്: ഇനിമുതല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അധിക ചാര്‍ജുകള്‍ നല്‍കാതെ തന്നെ കോള്‍ ചെയ്യാനും, സന്ദേശം അയയ്ക്കാനും, സര്‍ഫ് ചെയ്യാനും കഴിയും. യൂറോപ്യന്‍ യൂണിയനുള്ളില്‍ റോമിങ് നിരക്കുകള്‍ ഒഴിവാക്കി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലായി.

യൂറോപ്പില്‍ ജീവിക്കുന്നവര്‍ക്കു ഇനിമുതല്‍ ഫോണ്‍ വഴി ഉപാധികളില്ലാതെ പരസ്പരം ബന്ധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുകയും വീട്ടിലെത്തിയതുപോലെ ഇന്റര്‍നെറ്റിനെ ഉപയോഗിക്കാനും സാധിക്കുമെന്നു യൂണിയനില്‍ നിന്നുള്ള ഡോ. ഇമ്മാനുവല്‍ മല്ലിയ പറഞ്ഞു.

റോമിങ് ചാര്‍ജ് സംബന്ധിച്ച് ഇയുവില്‍ ഏറെ നാളത്തെ ചര്‍ച്ച നടന്നിരുന്നു. മൊബൈല്‍ കമ്പനികള്‍ ഈ വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സേവനദാതാക്കളുടെ ശക്തമായ എതിര്‍പ്പ് മറികടന്നു യൂറോപ്യന്‍ യൂണിയന്‍ വോട്ടിങ്ങിലൂടെ റോമിങ് നിരക്ക് ഈടാക്കുന്നതിനുള്ള നിരോധനം കൊണ്ടുവരികയായിരുന്നു.

പുതിയ തീരുമാനമനുസരിച്ചു യൂറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജൂണ്‍ 15 മുതല്‍ എല്ലാ രാജ്യങ്ങളിലും സ്വന്തം രാജ്യത്ത് (ഹോം കണ്‍ട്രി) അനുവദിച്ചിരിക്കുന്ന അതെ രീതിയില്‍ തന്നെ ഫോണ്‍ ഉപഗോഗിക്കുന്നതിനും, ഇന്റര്‍നെറ്റ് ഡേറ്റാ ഉപയോഗിക്കുന്നതിനും, ടെക്സ്റ്റ് മെസേജ് അയക്കുകയും ചെയ്യാം.

റോമിങ്ങുമായി ബന്ധപ്പെട്ട ചില രേഖകള്‍ ചുവടെ:
Roam like at home> Frequently asked questions> Click here

Regulation on rules for wholesale roaming markets – full text (agreement at first reading)> Click here