ജനനേന്ദ്രിയം മുറച്ച കേസിലെ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറച്ച കേസിലെ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടു പോയി.
കഴിഞ്ഞ ദിവസം കേസിലെ ഇരയായ പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്നാരോപിച്ചു നല്‍കിയ ഹര്‍ജി അയ്യപ്പദാസ് പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടി തടവിലല്ലെന്നു വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.
അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20 നു പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.