ഒപ്പോ R11 പ്ലസ് ജൂണ്‍ 30ന് എത്തും
സെല്‍ഫോണ്‍ വിപണന രംഗത്ത് കാലുറപ്പിച്ച ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് R11 പ്ലസ്. ജൂണ്‍ 30 മുതല്‍ ഇത് ലോകവിപണിയില്‍ ലഭ്യമാകും. മികച്ച സവിശേഷതകളോടു കൂടിയാണ് ഒപ്പോ R11പ്ലസിന് രൂപം നല്‍കിയിരിക്കുന്നത്.
ഏറ്റവും എടുത്തു പറയേണ്ടത് ഫോണിന്റെ പിന്‍ ക്യാമറ തന്നെയാണ്. 20 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. കൂടാതെ 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും 5.5 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേ 1920 x1080പിക്‌സല്‍ റെസലൂഷന്‍ കൂടിയുള്ളതുമാണ്.
4GB റാം കൂടാതെ 64 ജിബിയുടെ ഇന്റേര്‍ണല്‍ മെമ്മറി എന്നിവ ഇതിനുണ്ട് .ആന്‍ഡ്രോയിഡ് 7.1.1 (Nougat) ലാണ് ഇതിന്റെ ഒ.എസ്. പ്രവര്‍ത്തനം .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്. കറുപ്പ്, ഗോള്‍ഡന്‍,റോസ് ഗോള്‍ഡ് എന്നീ കളറുകളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുക.