സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്ക് ഇല്ല യുഎന്‍എ; സമരം ശക്തമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നേഴ്‌സുമാരുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍ ജൂലൈ 20 വരെ കാത്തിരിക്കാന്‍ തയ്യാര്‍ അല്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമവായം ആകാത്തതിനെ തുടര്‍ന്ന് ഈ വിഷയം സര്‍ക്കാരിന് വിട്ടതാണ്.

ഇനിയും മാനേജ്‌മെന്റുകളും നഴ്‌സുമാരും ആയി ചര്‍ച്ച നടത്തണം എന്ന സര്‍ക്കാര്‍ നിലപാട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സഹായിക്കാന്‍ ആണ്. ജൂലൈ 20 വരെ ചര്‍ച്ച നീട്ടിവയ്ക്കുന്നതു തികച്ചു നീതി നിഷേധം ആണ് സര്‍ക്കാരിന്റെ ഈ നിലപാടിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉള്ള നിലപാടുമായി മുന്നോട്ടു പോയാല്‍ സംസ്ഥാന വ്യാപകമായ പണിമുക്ക് സമരത്തിലേക്ക് പോകാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നിര്‍ബന്ധിതമാകുമെന്നും യുഎന്‍എ പ്രസ്താവനയില്‍ പറഞ്ഞു.