200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു
പുതുതായി പുറത്തിറങ്ങുന്ന 200 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ആരംഭിച്ചു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
എന്നാല്‍ ദൈനംദിന കാര്യങ്ങളിലെ ഇടപാടുകള്‍ സുഗമമാക്കുന്നതിനു വേണ്ടി 200 രൂപ നോട്ട് പുറത്തിറക്കുന്നത് നല്ലതായിരിക്കുമെന്ന് എസ്.ബി.ഐ. ഗ്രൂപ്പ് ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് പ്രതികരിച്ചു.നോട്ട് നിരോധന സമയത്ത് തന്നെ റിസര്‍വ് ബാങ്ക് 200 രൂപ നോട്ടുകള്‍ പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. കുറഞ്ഞ മൂല്യങ്ങളിലുള്ള നോട്ടുകള്‍ പുറത്തിറക്കുന്നത് ഗുണകരമായിരിക്കുമെന്നാണ് സര്‍ക്കാരും കരുതുന്നത്.