മനുഷ്യനില്ല; പക്ഷെ പശുക്കള്‍ക്കായി ആംബുലന്‍സ്
മഹാരാഷ്ട്രയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് തയ്യാര്‍. മുബൈയിലെ ഒരു വ്യവസായിയാണ് ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ പശുക്കളെ കയറ്റി നിര്‍ത്താന്‍ പ്രത്യേക തരത്തില്‍ കൂടും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി പശുക്കളെ സംരക്ഷിക്കുന്ന കിഷോര്‍ കരാളെയുടെ ഗോശാലയിലാണ് ആദ്യ ഘട്ടത്തില്‍ ആംബുലന്‍സ് എത്തിയിരിക്കുന്നത്.
‘പശുവിനായി ആംബുലന്‍സ് വന്നതോടു കൂടി മുന്‍പ് എട്ടോളം പേര്‍ ചേര്‍ന്നായിരുന്നു വശുവിനെ വാഹനത്തിലേയ്ക്ക് കയറ്റിയിരുന്നതെങ്കില്‍ ഇന്ന് രണ്ടു പേര്‍ മാത്രം മതി’ എന്നു കരാളെ സാക്ഷ്യപ്പെടുത്തുന്നു.
6.5ലക്ഷം രൂപ ചെലവു വരുന്ന വാഹനത്തില്‍ കൂട് നീക്കുന്നതിനായി ഹൈഡ്രോളിക്ക് സംവിധാനവും ഉള്‍പ്പടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പൂര്‍ണ്ണ തോതില്‍ ആംബുലന്‍സ് ആകുന്നതോടെ ചെലവ് വരുന്നത് 10 ലക്ഷം രൂപയാണ്. നാലടി വീതിയും ഏഴടി നീളവുമുള്ള കൂട്ടില്‍ എത്ര വലിപ്പമുള്ള പശുക്കളെയും കയറ്റാം. എന്നാല്‍ മനുഷ്യന്റെ ശവ ശരീരമുള്‍പ്പെടെ ആളുകള്‍ തോളില്‍ ചുമന്നു പോകുന്ന അവസ്ഥയുള്ള നാടുകളില്‍ നിന്നാണ് പശുക്കള്‍ക്കായി ആംബുലന്‍സ് എത്തുന്നത് എന്നതാണ് അത്ഭുതം.
വീഡിയോ കാണാം