തിയേറ്റര്‍ സംഘടന ഫിയോക് ഉദ്ഘാടനം ചെയ്തു
കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയേറ്റര്‍ സംഘടന ഫിയോക് (എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) ഉദ്ഘാടനം ചെയ്തു. താര നിബിഡമായ ചടങ്ങില്‍ നടന്‍ മധു സംഘടന ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഇന്നസെന്റ് എംപി, എംഎല്‍എമാരായ മുകേഷ്, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവരും നിരവധി സിനിമ പ്രവര്‍ത്തകരും പങ്കെടുത്തു.ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റുമായ ഫിയോകില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമ പ്രതിനിധികളും അംഗങ്ങളാണ്.
തിയേറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ച് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘട രൂപം കൊണ്ടത്.