കാരുണ്യസ്പര്‍ശമായി നവയുഗം ക്യാന്‍സര്‍ ചികിത്സാസഹായം കൈമാറി
അല്‍ഹസ്സ: റംസാന്‍ കാലത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നവയുഗം സാംസ്‌ക്കാരികവേദി അല്‍ ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗിയായ പ്രവാസിയ്ക്ക് ചികിത്സാധനസഹായം കൈമാറി.
അല്‍ഹസ്സ ശോയ്ബയിലെ പ്രവാസിയായ ഷിഹാബുദ്ദീനാണ് നവയുഗത്തിന്റെ ചികിത്സാസഹായം ലഭിച്ചത്.
നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖലയിലെ ശോയ്ബാ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വെച്ച്, നവയുഗം അല്‍ഹസ്സ മേഖല വൈസ് പ്രസിഡന്റ് ഷാമില്‍ നെല്ലിക്കോട്, ഷിഹാബുദ്ദീന് ചികിത്സാസഹായം കൈമാറി.
നവയുഗം കേന്ദ്രകമ്മിറ്റിനേതാക്കളായ ഹുസ്സൈന്‍ കുന്നിക്കോട്, രാജീവ് ചവറ, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അല്‍ഹസ്സ മേഖല നേതാക്കളായ സുശീല്‍ കുമാര്‍, അബ്ദുള്‍ കലാം, രതീഷ് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.