തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്ജിന്റെ ഭീഷണി

തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എം.എല്‍.എയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം ഹാരിസണ്‍ എസ്റ്റേറ്റിലാണ് സംഭവം. ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംസാരത്തിനിടെ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കയര്‍ക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ .

സംഭവം നടന്നത് 12.15 ഓടെ. തെറിവിളിച്ചെന്നും തൊഴിലാളികള്‍. സ്ഥലം എം.എല്‍എയ്ക്ക് നിവേദനം കൊടുക്കാന്‍ എത്തിയതായിരുന്നെന്നും ദൃക്‌സാക്ഷി. പരാതിയുമായി മുന്നോട്ടു പോകാമെന്നും തൊഴിലാളികള്‍.  തനിക്കെതിരെ ഹാരിസണ്‍ ഗുണ്ടകള്‍ വളഞ്ഞപ്പോള്‍ താന്‍ പ്രാണ രക്ഷാര്‍ഥം തോക്കെടുത്തതെന്ന് പിസി ജോര്‍ജ്ജ്.